മണിശങ്കറിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രധാനമന്ത്രി

Posted on: December 8, 2017 8:12 pm | Last updated: December 8, 2017 at 8:12 pm

ബനസ്‌കന്ദ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തരം താഴ്ന്നവനെന്ന് പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്ത മണിശങ്കര്‍ അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തിനിക്കെതിരെ പാകിസ്താനില്‍ പോയി വിമര്‍ശനം ഉന്നയിച്ച ആളാണ് മണിശങ്കര്‍ അയ്യര്‍ എന്നായിരുന്നു മോദിയുടെ ആരോപണം. ഗുജറാത്തിലെ ബനാനസ്‌കന്ദയിലെ തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ അനുഗ്രഹം എനിക്കുള്ളതാണോ താന്‍ ചെയ്ത തെറ്റെന്ന് മോദി ചോദിച്ചു.

 

2015 ല്‍ പാക് ന്യൂസ് ചാനലായ ദുനിയ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മോദിക്കെതിരെ മണി ശങ്കര്‍ അയ്യര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യ പാക് ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മോദിയെ നീക്കുകയാണ് വേണ്ടതെന്നും. എന്നാല്‍ മാത്രമേ ഇന്ത്യപാക് ബന്ധം മുന്നോട്ട് പോകുകയുള്ളുവെന്നു അയ്യര്‍ പറഞ്ഞിരുന്നു. ഇതിനായി ഇനി നാലു വര്‍ഷം കൂടി കാത്തിരിക്കാമെന്നും അയ്യര്‍ അന്നു പറഞ്ഞിരുന്നു.