ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഏഴിന് ആരംഭിക്കും

Posted on: December 8, 2017 7:15 pm | Last updated: December 8, 2017 at 7:15 pm

തിരുവനന്തപുരം: 2018 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ഏഴിന് ആരംഭിച്ച് 27 ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് സെക്രട്ടറി അറിയിച്ചു.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒക്ടോബറില്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults..nic.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കേരളത്തിലാദ്യമായാണ് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ തുല്യതാ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുന്നത്.