ആതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സിപിഐ മാത്രമാണെന്ന് എംഎം മണി

Posted on: December 7, 2017 6:39 pm | Last updated: December 7, 2017 at 6:39 pm
SHARE

ഇടുക്കി: ആതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സിപിഐ മാത്രമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ആതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുത ബോര്‍ഡിന്റെ അഭിപ്രായം. പാര്‍ട്ടിയുടെ അഭിപ്രായവും പദ്ധതി നടപ്പിലാക്കണമെന്നാണ്. തന്റെയും അഭിപ്രായം അതുതന്നെയാണെന്നും പദ്ധതി സംബന്ധിച്ച് യോജിച്ച തീരുമാനം കൈക്കൊള്ളണമെന്നും എംഎം മണി വ്യക്തമാക്കി.

കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കപ്പെടണമെന്നും അതിനൊപ്പം അവിടെ താമസിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങളും സപരിഹരിക്കണം. ഇക്കാര്യങ്ങളെല്ലാം വരും ദിവസങ്ങളില്‍ അവിടെ ചെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.