തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം: പത്ത് പേര്‍ മരിച്ചു

Posted on: December 7, 2017 9:30 am | Last updated: December 7, 2017 at 11:35 am

മധുര: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

മധുര- തിരുച്ചിറപ്പള്ളി ദേശീയപാതയിലെ തുവരന്‍കുറിച്ചിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.