സിപിഎം ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും

Posted on: December 7, 2017 9:16 am | Last updated: December 7, 2017 at 9:41 am
SHARE

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ഗുജറാത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം അരുണ്‍ മെഹ്ത സിറാജിനോട് പറഞ്ഞു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി പറഞ്ഞ അദ്ദേഹം, 33 ജില്ലകളില്‍ പാര്‍ട്ടി സാന്നിധ്യമുള്ള 18 ജില്ലകളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് ഇടതുകക്ഷികളുടെ കൂട്ടായ്മ 14 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ സി പി എം അഞ്ച് സീറ്റുകളില്‍ ജനവിധി തേടുന്നുണ്ട്. ഇത് കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിക്കില്ലെന്നും വോട്ട് ഭിന്നിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

താരതമ്യേന ജനപിന്തുണ കുറഞ്ഞ സി പി എമ്മിന് ഗുജറാത്ത് നിയമസഭയില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. 1970 ല്‍ സി പി ഐ അംഗം ഒട്ടഗോര വിജയിച്ചതൊഴിച്ചാല്‍ ഇടതുപക്ഷത്ത് നിന്ന് ഒരാളും ഗുജറാത്ത് നിയമസഭയിലേക്കെത്തിയിട്ടില്ല. പാലത്താന സീറ്റില്‍ നിന്ന് വിജയിച്ച അദ്ദേഹം പിന്നീട് വിദേശത്തേക്ക് പോകുകയായിരുന്നു.

Gujrath Election 2017

© #SirajDaily | Read more @ http://www.sirajlive.com/2017/11/29/301914.htmlഅതേസമയം, സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ അരുണ്‍ മെഹ്താബും അമ്മ നീര ബെന്‍ പട്ടേലും നേരത്തെ ബി ജെ പി അധ്യക്ഷനായ അമിത് ഷായുടെ നാടായ ഭാവ് നഗറില്‍ കോര്‍പറേഷന്‍ മേയര്‍മാരായിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here