ലങ്ക 373ന് പുറത്ത്: ഇന്ത്യക്ക് 163 റണ്‍സ് ലീഡ്

Posted on: December 5, 2017 10:46 am | Last updated: December 5, 2017 at 1:27 pm

ന്യൂഡല്‍ഹി: ഡല്‍ഹി ടെസ്റ്റില്‍ ശ്രീലങ്ക 373 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ ഏഴിന് 536 എന്ന ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക 373 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 163 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണുള്ളത്.

ഒമ്പത് വിക്കറ്റിന് 356 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ലങ്കക്ക് നായകന്‍ ദിനേശ് ചാണ്ഡിമാലിന്റെ വിക്കറ്റാണ് നഷ്ടമായത്. ചണ്ഡിമാലിനെ ഇശാന്ത് ശര്‍മയുടെ പന്തില്‍ ധവാന്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. 361 പന്തില്‍ 21 ഫോറും ഒരു സിക്‌സും അടക്കം ചണ്ഡിമാല്‍ 164 റണ്‍സ് നേടി.

മികച്ച ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഒമ്പത് റണ്‍സെടുത്ത മുരളി വിജയ് ആണ് പുറത്തായത്. ഇന്ത്യ ഒരു വിക്കറ്റിന് 18 റണ്‍സെടുത്തിട്ടുണ്ട്.