അന്‍വറിന് ആശ്വാസം: തടയണ പൊളിക്കല്‍ വൈകും

Posted on: December 4, 2017 3:33 pm | Last updated: December 5, 2017 at 9:29 am

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എ കക്കാടംപൊയില്‍ നിര്‍മിച്ച അനധികൃത തടയണ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. ഇന്ന് ആര്‍ഡിഒ യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞതോടെയാണിത്.

പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് കാരണമെന്ന് ആര്‍ഡിഒ അജീഷ് കുന്നത്ത് പറഞ്ഞു. യോഗത്തില്‍ ജലസേചന വകുപ്പ്, ജിയോളജി, വനം ഉദ്യോഗസ്ഥരും പങ്കെടുത്തു.