മുല്ലപ്പെരിയാര്‍ പാര്‍ക്കിംഗ്: തത്സ്ഥിതി തുടരാമെന്ന് സുപ്രീം കോടതി

Posted on: December 4, 2017 3:22 pm | Last updated: December 5, 2017 at 9:29 am

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ കേരളം പാര്‍ക്കിംഗ് ഗ്രൗണ്ട് പണിയുന്നതുമായി ബന്ധപ്പെട്ട കേസില്‍ തത്സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേരളം ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച കോടതി, പുതിയ നിര്‍മാണങ്ങള്‍ നടത്തരുതെന്നും നിര്‍ദേശിച്ചു.
അണക്കെട്ടിന്റെ പരിധിക്കുള്ളിലാണ് ഗ്രൗണ്ട് പണിയുന്നതെന്നും പാട്ടത്തിന് നല്‍കിയ സ്ഥലം കേരളം കൈയേറിയെന്നും ആരോപിച്ചാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. പാര്‍ക്കിംഗ് മേഖല നിര്‍മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണ് തമിഴ്‌നാടിന്റെ വാദം. കോടതി ഇടപെട്ട് പാര്‍ക്കിംഗ് നിര്‍മാണം നിര്‍ത്തിവെപ്പിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.