ബുള്ളറ്റ് ട്രെയിനെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ സഞ്ചരിച്ചോളൂ: പ്രധാനമന്ത്രി

Posted on: December 4, 2017 10:37 am | Last updated: December 4, 2017 at 1:05 pm

ഗാന്ധിനഗര്‍: അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ സഞ്ചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബറൂച്ചില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടിയില്‍ സഞ്ചരിക്കാം. ഞങ്ങളുടെ കഴിവിന് അനുസരിച്ചുള്ള കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ക്ക് സാധിക്കുന്നത് പോലെ നിങ്ങളും ചെയ്‌തോളൂ എന്നും മോദി പറഞ്ഞു. ബുള്ളറ്റ് െട്രയിന്‍ പദ്ധതിക്ക് വേണ്ടി ചെലവാക്കുന്ന 1.1 ലക്ഷം കോടി രൂപ വലിയ തുകയല്ല. പദ്ധതിക്കായി കോണ്‍ഗ്രസും പരിശ്രമിച്ചിച്ചെങ്കിലും നടപ്പാക്കാനായില്ല. ഇതാണ് കോണ്‍ഗ്രസിസ് വിമര്‍ശിക്കുന്നതിന് കാരണം. പദ്ധതി നടപ്പാവുന്നതോടെ വന്‍തോതിലുള്ള തൊഴില്‍ അവസരങ്ങളുണ്ടാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.