മര്‍ക്കസ് ഉത്തരമേഖലാ സന്ദേശ യാത്രക്ക് നാളെ തുടക്കം;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: December 2, 2017 7:14 pm | Last updated: December 2, 2017 at 7:14 pm

കാസറഗോഡ് : മര്‍ക്കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഉത്തരമേഖലാ സന്ദേശ യാത്ര ഡിസംബര്‍ 3ന് വൈകീട്ട് 4 മണിക്ക് മഞ്ചേശ്വരം മള്ഹര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ മഖ്ബറ സിയാറത്തോടെ തുടക്കം കുറിക്കും. സിയാറത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം നടക്കുന്ന ഹൊസങ്കടി ടൗണിലേക്ക് നേതാക്കളെ ആനയിച്ച് വിളംബര ജാഥ നടത്തും. 5 മണിക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കുന്ന പരിപാടി ജാഥാ നായകന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് പതാക കൈമാറി സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ അധ്യക്ഷത വഹിക്കും. കേന്ദ്ര മുശാവറ അംഗങ്ങളായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, കെ.കെ അഹ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, ഇബ്രാഹിം സഖാഫി താത്തൂര്‍, സൂലൈമാന്‍ സഖാഫി വടപുരം, അബ്ദുല്‍ സമദ് സഖാഫി മായനാട് തുടങ്ങിയവര്‍ ജാഥാംഗങ്ങളായിരിക്കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, വി.പി.എം ഫൈസി വല്ല്യാപ്പള്ളി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, വി.എം കോയ മാസ്റ്റര്‍, മജീദ് കക്കാട്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി.അബ്ദുല് മുസ്‌ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ റഷീദ് സൈനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി, മുക്രി ഇബ്രാഹിം ഹാജി, അബ്ദുല്‍ ഹകീം ഹാജി കളനാട്, ലണ്ടന്‍ മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, എസ്.കെ അബദുല്ല ഹാജി, സൈനുദ്ദീന്‍ ഹാജി പൊസോട്ട്, ഉസ്മാന്‍ ഹാജി, തുടങ്ങിയവര്‍ സംബന്ധിക്കും.

ഡിസംബര്‍ 4ന് ജില്ലയിലെ 4 കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. രാവിലെ 9 സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങള്‍ സിയാറത്ത് മുഹിമ്മാത്ത് 10 മണി ബദിയടുക്ക ഉച്ചക്ക് 1 നൂറുല്‍ ഉലമാ എം എ ഉസ്താദ് സിയാറത്ത് സഅദിയ്യ 2 മണി മേല്‍പ്പറമ്പ 4 മണി നീലേശ്വരം 7 മണി മാവിലകടപ്പുറം. സ്വീകരണ സമ്മേളനങ്ങളില്‍ പ്രമുഖ പ്രഭാഷകര്‍ പ്രസംഗിക്കും.

സംസ്ഥാനത്തെ 6 ജില്ലകളില്‍ പര്യടനം നടത്തുന്ന ഉത്തര മേഖലാജാഥ ഡിസംബര്‍ 10ന് കൊണ്ടോട്ടിയില്‍ സമാപിക്കും.