Connect with us

Eranakulam

ലക്ഷദ്വീപില്‍ ആഞ്ഞടിച്ച് ഓഖി; വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ തകരാറില്‍

Published

|

Last Updated

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീശിയടിച്ചു തുടങ്ങിയ ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍ വേഗം കൈവരിച്ച് അതിതീവ്രവിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്.

മിനിക്കോയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. കനത്ത മഴയെതുടര്‍ന്ന് കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി. അഞ്ച് മത്സ്യത്തൊഴിലാളികളുമായിപോയ മത്സ്യബന്ധന ബോട്ട് കാണാതായി.ദേശീയ ദുരന്ത നിവാരണ സേന ഇന്ന് കവരത്തിലിയെത്തും.

അതേസമയം ലക്ഷദ്വീപിലേക്കുള്ള 102 യാത്രക്കാര്‍ കോഴിക്കോട ബേപ്പൂരില്‍ കുടുങ്ങിക്കിടക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചതാണ് കാരണം.

കൂറ്റന്‍ തിരമാലകളില്‍ തീരത്ത് നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. അതേസമയം, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.