സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആദര്‍ശ് സെയ്ന്‍ ആനന്ദ് അന്തരിച്ചു

Posted on: December 1, 2017 1:59 pm | Last updated: December 1, 2017 at 1:59 pm

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആദര്‍ശ് സെയ്ന്‍ ആനന്ദ് അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

1998 മുതല്‍ 2001 വരെയാണ് ആദര്‍ശ് സെയ്ന്‍ ആനന്ദ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സേവനം അനുഷ്ടിച്ചത്.