മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ ഉണ്ടാകണം: ഉമ്മന്‍ചാണ്ടി

Posted on: December 1, 2017 12:21 pm | Last updated: December 1, 2017 at 4:32 pm

തിരുവന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പൂന്തുറയിലെ സ്ഥിതിഗതികള്‍ അറിയാന്‍ പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.

സ്ഥിതി അതീവ ഗുരുതരമാണ്. റവന്യൂ വകുപ്പിന്റെ ഭാഗച്ചുനിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ കുറ്റപ്പെടുത്താനല്ല ഈ സമയം ഉപയോഗിക്കേണ്ടതെന്നും അപകടത്തില്‍പെ
്ട്ടവരെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവിടെത്തെ സ്ഥിതി വിശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.