രക്തസാക്ഷി കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ

Posted on: November 30, 2017 9:01 pm | Last updated: November 30, 2017 at 9:01 pm
SHARE

അബുദാബി: രാഷ്ട്രത്തിന് വേണ്ടി രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പരിഗണനയും നല്‍കുന്നത് തുടരുമെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചു.

ത്യാഗത്തിന്റെ മൂല്യങ്ങളെ അത്യധികമായി വിലമതിക്കുകയും രാഷ്്ട്രപതാക ഉയരത്തില്‍ പറപ്പിക്കാന്‍ ജീവനും രക്തവും സമര്‍പിച്ചവരെ ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. ഇത്തരം ത്യാഗങ്ങള്‍ രാജ്യത്തെ പ്രതിരോധിക്കുന്നതിനുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യവും ശക്തിയും ഐക്യദാര്‍ഢ്യവും യോജിപ്പും വര്‍ധിപ്പിക്കുകയേയുള്ളൂവെന്നും സായുധസേന മാഗസിന്‍ ‘നാഷന്‍ ഷീല്‍ഡി’ല്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ശൈഖ് ഖലീഫ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here