കേരളാ ബിസിനസ് ഫോറത്തിനു തുടക്കമായി

Posted on: November 30, 2017 8:01 pm | Last updated: November 30, 2017 at 8:01 pm
SHARE

ദോഹ: ഖത്വറിലെ മലയാളികളായ വ്യാപാരികളുടെയും വ്യവസായികളുടെയും കൂട്ടായ്മയായ കേരളാ ബിസിനസ് ഫോറം (കെ ബി എഫ്) പ്രവര്‍ത്തനമാരംഭിച്ചു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്വര്‍ ചോംബര്‍ ഓഫ് കോമേഴ്സ് പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ അഹമ്മദ് അബു നഹ്‌യാന്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ ബിസിനസ് സമൂഹം ഖത്വറിലെ വ്യവസായ മേഖലക്കു നല്‍കുന്ന സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ഇന്ത്യന്‍ സമൂഹം രാജ്യത്തിനു ഇപ്പോള്‍ നല്‍കുന്ന പിന്തുണ വിസ്മരിക്കാവുന്നതല്ല. ഇന്ത്യക്കാര്‍ തങ്ങളുടെ സ്വന്തം സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കെ ബി എഫ് പ്രസിഡന്റ് അബ്ദുല്ല തെരുവത്ത് അധ്യക്ഷത വഹിച്ചു. പറ്റിറ്റാണ്ടുകള്‍ക്കു മുമ്പ് ഖത്വറിലെത്തി തങ്ങളുടേതായ വ്യവസായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി വ്യക്തിമുദ്ര പതിപ്പിച്ച എ കെ ഉസ്മാന്‍ (അല്‍മുഫ്ത റെന്റ് എ കാര്‍), നോര്‍ക ഡയറക്ടര്‍ സി വി റപ്പായി (ജംബോ ഇലക്‌ട്രോണിക്‌സ്), എം പി ശാഫി ഹാജി (എം പി ട്രേഡേഴ്‌സ്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിലെ കലാസംഘത്തിന്റെ നൃത്തനൃത്യങ്ങളും ചെണ്ടമേളവും അരങ്ങേറി. കെ ബി എഫ് വെബ്‌സൈറ്റ് ഉദ്ഘാടനവും ഡയറക്ടറി പ്രകാശനവും വിശിഷ്ടാതിഥികള്‍ നിര്‍വഹിച്ചു. ഖത്വര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ എ പി മണികണ്ഠന്‍ ചൊല്ലിക്കൊടുത്തു. ജനറല്‍ സെക്രെട്ടറി വര്‍ഗീസ് വര്‍ഗീസ്, എ പി അബ്ദുര്‍റഹ്മാന്‍, എം പി ശഹീന്‍, ജെന്നി ആന്റണി, പി എന്‍ ബാബുരാജ്, അജി കുര്യക്കോസ്, കെ ആര്‍ ജയരാജ്, നയീന്‍ നാദിര്‍ഷ, അബ്ദുല്‍ മജീദ്, ഷെജി വെളിയകത്ത്, നിശാം ഇസ്മാഈല്‍, ഹംസ സഫര്‍, കെ കെ ഉസ്മാന്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here