മഴ: പ്രതിപക്ഷ നേതാവിന്റെ പടയൊരുക്കം സമാപനം മാറ്റി

Posted on: November 30, 2017 5:41 pm | Last updated: November 30, 2017 at 5:41 pm
SHARE

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം റാലിയുടെ സമാപനം മാറ്റിവെച്ചു. നാളെ വൈകീട്ട് തിരുവനന്തപുരം ശംഖുമുഖം ബീച്ചിലാണ് സമാപന പരിപാടി ഒരുക്കിയിരുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനവും മാറ്റിവെച്ചു.

പരിപാടിക്കായി ശംഖുമുഖത്ത് ഒരുക്കിയിരുന്ന പന്തലും വേദിയും കനത്ത മഴയില്‍ താറുമാറായിരുന്നു.