Connect with us

National

ഗോവ ചലച്ചിത്ര മേള: മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക്

Published

|

Last Updated

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളി താരം പാര്‍വതിക്ക്. ടേക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. പുരസ്‌കാരം പാര്‍വതി എറ്റുവാങ്ങി.

ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിപ്പോയ സമീറ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. മലയാളത്തിന് ഇതാദ്യമായാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ലഭിക്കുന്നത്.