263 നാണയങ്ങള്‍, 100 ആണികള്‍; യുവാവിന്റെ വയറിനുള്ളില്‍ നിന്ന് പുറത്തെടുത്തത് അഞ്ച് കിലോ ഇരുമ്പ്; അന്തം വിട്ട് ഡോക്ടര്‍മാര്‍

Posted on: November 27, 2017 2:12 pm | Last updated: November 27, 2017 at 2:12 pm
SHARE

ഭോപ്പാല്‍: യുവാവിന്റെ വയറിനുള്ളില്‍ നിന്ന് 263 നാണയങ്ങള്‍, 100 ആണികള്‍, 12 ഷേവിംഗ് ബ്‌ളേഡുകള്‍, നാല് സൂചികള്‍ അടക്കം അഞ്ച് കിലോയുടെ ഇരുമ്പ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് മക്‌സൂദിന്റെ വയറിനുള്ളില്‍ നിന്നാണ് അഞ്ച് കിലോ വരുന്ന ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തിയത്.

എക്‌സറേയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. നവംബര്‍ 18നാണ് മക്‌സൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

യുവാവിന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വളരെ രഹസ്യമായാണ് ഇയാള്‍ ലോഹ വസ്തുക്കള്‍ അകത്താക്കിയിരുന്നതെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ശര്‍മ പറഞ്ഞു. യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here