Connect with us

National

പത്മാവതി: വിവാദം തുടരുന്നതിനിടെ രാജസ്ഥാനില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ രാജസ്ഥാനില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. ജയ്പുരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണു നഹര്‍ഗഢ് കോട്ട.

സമീപത്തുള്ള പാറകളില്‍ സിനിമക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ഒരു പാറയില്‍ “പത്മാവതിയെ എതിര്‍ത്ത്” എന്നും മറ്റൊന്നില്‍ “പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളൂ”എന്നും എഴുതിയിട്ടുണ്ട്. ബ്രഹ്മപുരി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

ചേതന്‍ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ മരണത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും ഇങ്ങനെയല്ല ഞങ്ങളുടെ പ്രതിഷേധ രീതിയെന്നും കര്‍ണി സേന പ്രസിഡന്റ് മഹിപാല്‍ സിംഗ് മക്രാന അറിയിച്ചു.

---- facebook comment plugin here -----

Latest