നികുതി വെട്ടിപ്പ്: നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ കേസ്

Posted on: November 23, 2017 9:27 pm | Last updated: November 24, 2017 at 9:43 am

കൊച്ചി: വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തു.

നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നോട്ടീസ് നല്‍കിയിട്ടും അമല പോള്‍ മറുപടി നല്‍കയില്ല. ഇതേതുടര്‍ന്നാണു കേസെടുത്തത്. നികുതി വെട്ടിച്ച സംഭവത്തില്‍ കൊച്ചിയിലെ വാഹന ഡീലര്‍ക്കെതിരേയും കേസുണ്ട്.

അമല പോള്‍ ഉപയോഗിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയില്‍ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ തനിക്ക് അമല പോളിനെ അറിയില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞതായി ഒരു സ്വകാര്യ ചാനലിന്റെ അന്വേഷണത്തില്‍ വെളിപ്പെട്ടു.

പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയുടെ നികുതി നടി വെട്ടിച്ചതായാണ് സൂചന.