അപകീര്‍ത്തികരമായ പരാമര്‍ശനം; ബിജെപി എം.പി ക്ക് നടന്‍ പ്രകാശ് രാജിന്റെ വക്കീല്‍ നോട്ടീസ്

Posted on: November 23, 2017 8:12 pm | Last updated: November 24, 2017 at 9:23 am

ചെന്നൈ: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തി വ്യക്തിഹത്യചെയ്‌തെന്ന് കുറ്റപ്പെടുത്തി ബിജെപി എം.പി എംപി പ്രതാപ് സിന്‍ഹക്ക് നടന്‍ പ്രകാശ് രാജിന്റെ വക്കീല്‍ നോട്ടീസ്.

ഫേസ്ബുക്കില്‍ കുറിച്ച തന്റെ കുറുപ്പില്‍ തന്റെ വ്യക്തിജീവിതം വലിച്ചിഴച്ചെന്ന് കുറ്റം ചൂണ്ടിക്കാട്ടി നിരുപാധികം മാപ്പപേക്ഷ നല്‍കണമെന്നാണ് മൈസൂരില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിന്‍ഹയോട് പ്രകാശ് രാജ് ആവശ്യപ്പെട്ടിട്ടുള്ളത്.

നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രകാശ് രാജ് നോട്ടീസില്‍ പറയുന്നു.

തന്റെ പരാതിയെ രാഷ്ട്രീമായി കാണേണ്ടതില്ലെന്നും വ്യക്തിപരമാണെന്നും പ്രകാശ് രാജ് പ്രതികരിച്ചു.
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കുന്നില്ലെങ്കിലും താന്‍ കാവി രാഷ്ട്രീയ തത്വങ്ങള്‍ക്കെതിരാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.