മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആറ് ഡോക്ടര്‍മാരെ പ്രതിചേര്‍ക്കും

Posted on: November 23, 2017 11:22 am | Last updated: November 23, 2017 at 12:38 pm
SHARE

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല കോളജില്‍ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാരെ പ്രതിചെര്‍ക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. മെഡിക്കല്‍ കോളജിലെയും കൊല്ലം മെഡിട്രിന്, മെഡിസിറ്റി ആശുപത്രികളിലേയും ഡോക്ടര്‍മാരെയാണ് കേസില്‍ പ്രതിചേര്‍ക്കുന്നത്. അതേസമയം, കൊട്ടിയം മിംസ്, തിരുവനന്തപുരം റോയല്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കൊല്ലം മെഡിട്രീന ആശുപത്രിയിലേ ഡോക്ടര്‍ പ്രീതി ,മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ് , തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക്, ഡോ. ശ്രികാന്ത്, അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ. റോഹന്‍, ഡോ ആഷിക്ക് എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ക്കുക. ഈ ഡോക്ടര്‍മാരുടെ അലംഭാവമാണ് മുരുകന്റെ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്ന കാര്യം വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷം തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here