Connect with us

National

പത്മാവതി സിനിമക്ക് ഗുജറാത്തിലും നിരോധനം

Published

|

Last Updated

അഹമ്മദാബദ്: വിവാദമായ ബോളിവുഡ് ചിത്രം പത്മാവതിക്ക് ഗുജറാത്തിലും വിലക്ക്. വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തീരുമാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.

രജ്പുത് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിലാല്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കാനാവില്ല.തങ്ങള്‍ അഭിപ്രായസ്വാതന്ത്രത്തെ മാനിക്കുന്നു. എന്നാല്‍,സംസ്‌കാരത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നും രൂപാണി പറഞ്ഞു. അടുത്തമാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുജറാത്തില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഗുജറാത്തിന് പുറമേ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സിനിമക്ക് നിരോധനമുണ്ട്. അതേ സമയം, സിനിമയുടെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം ഇപ്പോഴും നില നില്‍ക്കുകയാണ്. സിനിമയുടെ സെന്‍സറിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യത്തില്‍ ചരിത്രകാരന്‍മാരുടെ നിലപാട് കൂടി അറിഞ്ഞശേഷമേ അന്തിമ തീരുമാനം എടുക്കു എന്നാണ് ബോര്‍ഡ് നിലപാട്.