സിപിഎം നേതാവ് സുകോമള്‍ സെന്‍ അന്തരിച്ചു

Posted on: November 22, 2017 2:41 pm | Last updated: November 22, 2017 at 3:53 pm
SHARE

കൊല്‍ക്കത്ത: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂനിയന്‍ നേതാവുമായ സുകോമള്‍ സെന്‍ (83) അന്തരിച്ചു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ സുകോമള്‍ സെന്‍ 1982-1994 കാലയളവില്‍ രാജ്യസഭാംഗവുമായിരുന്നു.

സുകുമാര്‍ സെന്നിന്റെയും റോമാ സെന്നിന്റെയും മകനായി പശ്ചിമ ബംഗാളിലായിരുന്നു ജനനം. വര്‍ക്കിംഗ് ക്ലാസ് ഓഫ് ഇന്ത്യ: ഹിസ്റ്ററി ഓഫ് എമര്‍ജെന്‍സ് ആന്‍ഡ് മൂവ്‌മെന്റ് 1830-1990, മെയ്‌ഡേ ആന്‍ഡ് എയിറ്റ് അവേഴ്‌സ് സ്ട്രഗിളിംഗ് ഇന്‍ ഇന്ത്യ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

സുകോമള്‍ സെന്നിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ലോക ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിനും ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് സുകോമള്‍ സെന്നിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here