ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു

Posted on: November 21, 2017 7:47 pm | Last updated: November 21, 2017 at 7:47 pm

അഗര്‍ത്തല: ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ പോലീസ് കോണ്‍സ്റ്റബിളിന്റെ വെടിയേറ്റുമരിച്ചു. ബംഗാളി ദിനപത്രമായ സ്യാന്ദന്‍ പത്രികയുടെ ലേഖകനായ സുദീപ് ദത്ത ഭൗമിക് (48) ആണ് കൊല്ലപ്പെട്ടത്. വാക്കേറ്റത്തെ തുടര്‍ന്ന് ത്രിപുര സ്‌റ്റേറ്റ് റൈഫിള്‍സിലെ കോണ്‍സ്റ്റബിള്‍ ഇയാളെ വെടിവെക്കുകയായിരുന്നു.

ത്രിപുര സ്‌റ്റേറ്റ് റൈഫിള്‍സിന്റെ ആര്‍കെ നഗറിലുള്ള ആസ്ഥാനത്താണ് വെടിവെപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഒരു ടി വി മാധ്യമപ്രവര്‍ത്തകനും ത്രിപുരയില്‍ കൊല്ലപ്പെട്ടിരുന്നു.