തലക്ക് വിലയിട്ടത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റുതന്നെ: യോഗി ആദിത്യനാഥ്

Posted on: November 21, 2017 7:48 pm | Last updated: November 22, 2017 at 8:55 am
SHARE

ലക്‌നൗ: പദ്മാവതിയുടെ സംവിധായകന്റെ തലയ്ക്ക് വിലയിട്ടതാണ് തെറ്റാണെങ്കില്‍ സിനിമയുടെ സംവിധായകന്‍ ചെയ്തതും തെറ്റാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്മാവതി റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന അവസരത്തില്‍ ഗൊരഖ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ആദിത്യനാഥ്.

ഉത്തരപ്രദേശിലെ 22 കോടി ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാവണം. ബന്‍സാലിയുടെ തല കൊയ്യുമെന്ന് പറഞ്ഞവര്‍ ചെയ്തത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണ്, ചിത്രം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here