Connect with us

Eranakulam

കൊച്ചിയില്‍ വ്യോമസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം

Published

|

Last Updated

കൊച്ചി വെല്ലി‌ംഗ്ടൺ എെലൻറിൽ തകർന്നുവീണ വ്യോമസേനയുടെ ആളില്ലാ വിമാനം. ചിത്രം: എഎൻഎെ

കൊച്ചി: വ്യോമസേനയുടെ പൈലറ്റില്ലാ വിമാനം കൊച്ചിയില്‍ തകര്‍ന്നുവീണു. വെല്ലിംഗ്ടണ്‍ ഐലന്റിലെ സ്വകാര്യ ഇന്ധന സംഭരണ ശാലയിലാണ് റിമോട്ടഡ് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് ഇനത്തില്‍പ്പെട്ട വിമാനം തകര്‍ന്നുവീണത്. വിമാനം ഇടിച്ചുവീണ ഇന്ധന ടാങ്കില്‍ ഇന്ധനം കാലിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെ 10.20നായിരുന്നു അപകടം. തൊട്ടടുത്ത നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് പറന്നുവീണ വിമാനം പത്ത് മിനുട്ടിനുള്ളില്‍ തന്നെ നിലംപതിച്ചു. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കൊച്ചിയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. സംഭവത്തിന് പിന്നില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

Latest