Connect with us

Gulf

അബുദാബി പോലീസ് യൂത്ത് കൗണ്‍സിലിന് ഗിന്നസ് അംഗീകാരം

Published

|

Last Updated

അബുദാബി പോലീസ് ഒരുക്കിയ യൂത്ത് കൗണ്‍സിലിനുള്ള ഗിന്നസ് ബുക്ക് റെക്കോര്‍ഡ്
അധികൃതര്‍ സ്വീകരിക്കുന്നു

അബുദാബി: യുവാക്കളുടെ ആശയങ്ങള്‍ സ്വീകരിച്ച് ആശങ്കകള്‍ പരിഹരിക്കാന്‍ അബുദാബി പോലീസ് ഒരുക്കിയ യൂത്ത് കൗണ്‍സില്‍ ലോക റെക്കോര്‍ഡില്‍ ഇടംനേടി.

ഇന്റര്‍നെറ്റ് സെക്യൂരിറ്റി, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അബുദാബി പോലീസ് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ മുബാദല അരീനയില്‍ ഒരുക്കിയ യൂത്ത് സര്‍ക്കിളാണ് “ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്” തകര്‍ത്തത്. ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ഒത്തുകൂടിയ യൂത്ത് കൗണ്‍സിലില്‍ യു എ ഇ യിലെ സ്വദേശികളും വിദേശികളുമായ യുവതി യുവാക്കളായ 5,000 വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഒരുമിച്ചുകൂടി.

അബുദാബി പോലീസ് കമാന്‍ഡര്‍ ചീഫ് മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി, അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അല്‍ ശരീഫി, യുവജനകാര്യ മന്ത്രി ശമ്മാ അല്‍ അല്‍ മസ്‌റൂഇ എന്നിവര്‍ പങ്കെടുത്തു. വിവിധ സെഷനുകളില്‍ 30 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരവും യൂത്ത് കൗണ്‍സില്‍ ഒരുക്കിയിരുന്നു.

 

---- facebook comment plugin here -----

Latest