വിംബിള്‍ഡണ്‍ മുന്‍ വനിത ചാംപ്യന്‍ ജാനനൊവോട്‌ന അന്തരിച്ചു

Posted on: November 20, 2017 4:22 pm | Last updated: November 20, 2017 at 4:22 pm
SHARE

പ്രാഗ്: മുന്‍ വിംബിള്‍ഡണ്‍ വനിത ചാംപ്യനും ചെക്ക് റിപ്പബ്ലിക്ക് താരവുമായിരുന്ന ജാന നൊവോട്‌ന അന്തരിച്ചു. 49 വയസായിരുന്നു. അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു ജാന നൊവോട്‌ന.

1998 വിംബിള്‍ഡണ്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ നഥാലി ടൗസിയാറ്റിനെ തോല്‍പ്പിച്ചാണ് നൊവോട്‌ന വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. 1993, 1997 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റുമായിരുന്നു നൊവോട്‌ന. സ്‌റ്റെഫി ഗ്രാഫ്, മാര്‍ട്ടിന ഹിംഗിസ് എന്നിവരോടാണ് ഫൈനലുകളില്‍ തോറ്റത്.

നാല് തവണ വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടവും ചെക്ക് താരം നേടിയിട്ടുണ്ട്.