Connect with us

National

സ്ഥാനാര്‍ഥിപട്ടികയെ ചൊല്ലി ഗുജറാത്തില്‍ കോണ്‍ഗ്രസ്- പിഎഎഎസ് സംഘര്‍ഷം

Published

|

Last Updated

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയതിന് പിന്നാലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പട്ടീദാര്‍ അനാമത് അന്തോളന്‍ സമിതി (പിഎഎഎസ്) പ്രവര്‍ത്തകരും തമ്മിലടിച്ചു. ധാരണപ്രകാരമല്ല പട്ടിക പുറത്തിറക്കിയതെന്നാണ് പിഎഎഎസിന്റെ ആരോപണം. അഞ്ച് സീറ്റുകള്‍ ആദ്യ ഘട്ടത്തില്‍ പിഎഎസിന് നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് പിഎഎസിന് ലഭിച്ചത്.

കോണ്‍ഗ്രസും പട്ടീദാര്‍ ആന്തോളന്‍ സമിതി പ്രവര്‍ത്തകരും ഏറ്റുമുട്ടുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. സൂറത്തിലാണ് തമ്മിലടിയുണ്ടായത്. ഞായറാഴ്ച രാത്രിയാണ് 77 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. ലളിത് വസോയ, അമിത് തുമ്മാര്‍ എന്നിവര്‍ക്കാണ് പിഎഎസില്‍ നിന്ന് സീറ്റ് ലഭിച്ചത്.

 

ആക്രമണത്തെ അപലപിക്കുന്നതായും ഹാര്‍ദിക് പട്ടേലും അനുയായികളും കൂടുതല്‍ ക്ഷമ കാണിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.