സിപിഐയില്‍ തര്‍ക്കങ്ങളില്ല; തീരുമാനം ഒറ്റകെട്ടായെടുത്തെത്: കാനം

Posted on: November 19, 2017 10:50 am | Last updated: November 19, 2017 at 7:34 pm

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജിക്കാര്യത്തിലെടുത്ത തീരമാനം ഒറ്റക്കെട്ടായാണ്. എല്‍ഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കെ.ഇ.ഇസ്മയില്‍ മറിച്ച് പറഞ്ഞതെന്തു കൊണ്ടാണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു. വിദേശത്തുനിന്നു മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണ്. വിട്ടുനിന്നതോ ബഹിഷ്‌കരിക്കുകയോ ആയിരുന്നില്ല. പങ്കെടുത്തില്ല എന്നതാണു വസ്തുത. പാര്‍ട്ടി ചുമതലപ്പെടുത്തിയതാണു നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.