ആരോഗ്യ പരിചരണത്തില്‍ ലോകതലത്തില്‍ ഖത്വറിന് 15 ാം സ്ഥാനം

Posted on: November 18, 2017 7:27 pm | Last updated: November 18, 2017 at 7:27 pm
SHARE

ദോഹ: മികച്ച ആരോഗ്യ പരിചരണത്തില്‍ ലോകത്ത് ഖത്വറിന് പതിനഞ്ചാം സ്ഥാനം. ക്ഷേമത്തിന്റെ മാനദണ്ഡത്തില്‍ രാജ്യങ്ങളെ വര്‍ഗീകരിച്ച് നടത്തിയ അന്താരാഷ്ട്ര സര്‍വേ പ്രകാരമാണിത്. ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യവും നിലവാരവും അളക്കുന്നതിന് ഈ വര്‍ഗീകരണം അനിവാര്യമാണ്.

രാജ്യത്തെ അടിസ്ഥാന മാനസിക- ശാരീരിക ആരോഗ്യം, ആരോഗ്യ പശ്ചാത്തല സൗകര്യം, പ്രതിരോധ പരിചരണത്തിന്റെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് ആരോഗ്യ പരിചരണ സംവിധാനത്തിന്റെ ഗുണമേന്മ അളന്നത്. ‘ആരോഗ്യമുള്ള സമൂഹം, ശോഭനമായ ഭാവി’ എന്ന പേരില്‍ ഖത്വര്‍ നടത്തുന്ന അന്താരാഷ്ട്ര പ്രാഥമികാരോഗ്യ സമ്മേളനത്തോടനുബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട് അധികൃതര്‍ വിശദീകരിച്ചത്.

കുവൈത്തിലെയും ഒമാനിലെയും പ്രാഥമികാരോഗ്യ മേധാവിമാര്‍, അന്താരാഷ്ട്ര വിദഗ്ധര്‍, ലോക കുടുംബ ഡോക്ടര്‍ സംഘടന പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ ആരംഭിച്ച സമ്മേളനം മൂന്ന് ദിവസമുണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here