നികുതി വെട്ടിപ്പ്; അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്

Posted on: November 18, 2017 9:00 am | Last updated: November 18, 2017 at 11:25 am
SHARE

തിരുവനന്തപുരം :വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച പരാതിയില്‍ ഹാജരാകാന്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്.ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്നു െ്രെകംബ്രാഞ്ച് ഉന്നതര്‍ പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ എട്ടിനു െ്രെകംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിനു കൈമാറിയിരുന്നു. പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ െ്രെകംബ്രാഞ്ച് കണ്ടെത്തി. ക്രമക്കേടു സംബന്ധിച്ചു മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ടും വിഡിയോ ദൃശ്യങ്ങളും െ്രെകംബ്രാഞ്ചിനു കൈമാറി.