മൂന്നാര്‍ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ജി.സുധാകരന്റെ മിന്നല്‍ പരിശോധന: ജീവനക്കാര്‍ക്കെതിരെ നടപടി

Posted on: November 17, 2017 1:40 pm | Last updated: November 17, 2017 at 7:30 pm
SHARE

മൂന്നാര്‍: മൂന്നാറിലെ പൊതുമരാമത്ത് റെസ്റ്റ്ഹൗസില്‍ മന്ത്രി ജി.സുധാകരന്റെ മിന്നല്‍ പരിശോധന. പരിശോധന നടക്കുന്ന സമയത്ത് ഉദ്യോസ്ഥര്‍ സ്ഥലത്ത് ഇല്ലായിരുന്നു.

റെസ്റ്റ്ഹൗസ് സ്വകാര്യ വ്യക്തി മുറികള്‍ വാടകയ്ക്ക് നല്‍കുന്നു എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശോധനയെന്നാണ് വിവരം. റെസ്റ്റ് ഹൗസില്‍ ഇല്ലാതിരുന്ന ജീവനക്കാര്‍ക്കെതിരെയും ക്രമക്കേടിന് കൂട്ടു നിന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷമാണ് മന്ത്രി സുധാകരന്‍ മടങ്ങിയത്.