രാജ്ഭവനു മുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു;നാലുപേര്‍ക്ക് പരിക്ക്

Posted on: November 17, 2017 9:30 am | Last updated: November 17, 2017 at 11:26 am
SHARE

തിരുവനന്തപുരം: രാജ്ഭവനുമുന്നില്‍ താല്‍ക്കാലിക റജിസ്‌ട്രേഷനിലുള്ള കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം. പുതിയ കാറുമായി രാത്രി നടത്തിയ മല്‍സരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജിലും എസ്‌യുടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here