Connect with us

Kerala

ഹോട്ടലുകള്‍ വില കുറച്ചില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി തിലോത്തമന്‍

Published

|

Last Updated

കോഴിക്കോട്: ജി എസ് ടി നിരക്കില്‍ മാറ്റമുണ്ടായിട്ടും ഹോട്ടലുകള്‍ ഭക്ഷണ വില കുറച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. ഭക്ഷണ വിലയുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ളവര്‍ ഉപഭോക്തൃ ഫോറങ്ങളില്‍ പരാതി നല്‍കണം. ജി എസ് ടി റജിസ്‌ട്രേഷന്‍ പോലും ഇല്ലാത്തവര്‍ നികുതി പിരിക്കുന്നുണ്ടെന്ന പരാതികള്‍ പരിശോധിച്ചുവരികയാണ്.

തോമസ് ചാണ്ടിയുടെ രാജി ഇടതുമുന്നണിയുടെ തീരുമാനപ്രകാരമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.