Connect with us

Kerala

രാജിവെക്കേണ്ട സാഹചര്യമില്ലായിരുന്നു: തോമസ് ചാണ്ടി

Published

|

Last Updated

ആലപ്പുഴ: മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് തോമസ് ചാണ്ടി. വിഷയത്തില്‍ ഒരു ഘടക കക്ഷി സ്വീകരിച്ച നിര്‍ബന്ധപൂര്‍വമായ നിലപാടാണ് രാജിയിലേക്ക് നയിച്ചതെന്നും തോമസ് ചാണ്ടി പറഞ്ഞു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ തന്നെ സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരുമെന്ന ഉപാധിയോടെയാണ് രാജിവെച്ചത്. ഇക്കാര്യം തനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് തന്നിട്ടുണ്ട്. കസേര എന്‍സിപിക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. ശശീന്ദ്രനും ഞാനും മന്ത്രി സ്ഥാനത്തിന് അര്‍ഹരാണ്. ഞങ്ങളില്‍ ആരാണോ
ആദ്യം അനുകൂല വിധി സമ്പാദിക്കുന്നത്. അവര്‍ക്ക് മന്ത്രി സ്ഥാനക്കേത്ത് തിരികെയെത്താമെന്നും ആലപ്പുഴക്കുള്ള യാത്രാ മധ്യേ അദ്ദേഹം പറഞ്ഞു.

Latest