Connect with us

Kerala

തോമസ് ചാണ്ടി വിഷയം: മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

Published

|

Last Updated

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം നീളുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. 10.30ന് മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കാണുക. തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി വിധിപ്പകര്‍പ്പ് 10.30 ഓടെ മുഖ്യമന്ത്രിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

രാജിക്കാര്യം വിധിപകര്‍പ്പ് ലഭിച്ച ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കിയിരുന്നു. അതേസമയം, മന്ത്രിസഭാ യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ രാജി സംബന്ധിച്ച് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചതില്ല.