തോമസ് ചാണ്ടി: തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് സിപിഐ

Posted on: November 14, 2017 4:18 pm | Last updated: November 14, 2017 at 5:16 pm
SHARE

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതാണെന്നും അക്കാര്യത്തില്‍ അദ്ദേഹം തീരുമാനം എടുക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്തിസഭയിൽ കൂട്ടുത്തരവാദിത്വമില്ലെന്ന ഹെെക്കോടതി പരാമർശം ഗൗരവതരമായാണ് കാണുന്നത്. മന്ത്രിമാര്‍ പാര്‍ട്ടിയെ നയിക്കാന്‍ തുടങ്ങിയാല്‍ ഇത്തരത്തിലുള്ള നിര്‍ഭാഗ്യകരമായ സാഹചര്യമുണ്ടാകുമെന്നും എന്‍സിപിയെ പരോക്ഷമായി സൂചിപ്പിച്ച് കാനം പറഞ്ഞു.

തോമസ് ചാണ്ടി മുഖ്യമന്ത്രി പദത്തില്‍ തുടരുമെന്ന് ആരും പറയുന്നില്ല. എന്നാല്‍ ഒരു മുന്നണി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിലെ മറ്റൊരു പാര്‍ട്ടിയെ കുറിച്ച് പരസ്യമായ അഭിപ്രായ പ്രകടനത്തിന് സിപിഐ തയ്യാറല്ല. സിപിഐക്ക് പറയാനുള്ളത് യോഗത്തില്‍ ഒരു മറയും കൂടാതെ തുറന്നുപറയുമെന്നും കാനം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here