തൃശൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: കേന്ദ്രം റിപ്പോര്‍ട്ട് തേടി

Posted on: November 13, 2017 10:00 pm | Last updated: November 13, 2017 at 10:00 pm

ന്യൂഡല്‍ഹി: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന്റെ റിപ്പോര്‍ട്ട് തേടി. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിത്.
ഞായറാഴ്ച നടന്ന കൊലപാതകത്തെക്കുറിച്ചും തുടര്‍ന്ന് പോലീസ് സ്വീകരിച്ച നടപടികളെപ്പറ്റിയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 2014 ല്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഞായറാഴ്ച വെട്ടേറ്റു മരിച്ച ആനന്ദ്.