Connect with us

Kerala

ഐഎച്ച്ആര്‍ഡി നിയമന വിവാദം: വിഎസിന്റെ മകന് ക്ലീന്‍ ചിറ്റ്

Published

|

Last Updated

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി നിയമന കേസില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് നിബന്ധനകള്‍ പാലിച്ചാണെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ആയി അരുണ്‍കുമാറിനെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു കേസ്. കൃത്യമായ അധ്യാപന പരിചയം ഇല്ലാതെയാണ് അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതി നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അന്വേഷണം വിജിലന്‍സിന് വിട്ടത്.

എല്ലാ നിയമന മാനദണ്ഡങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും പാലിച്ചാണ് അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ രവീന്ദ്രന്‍ നായര്‍ക്കും റിപ്പോര്‍ട്ടില്‍ ക്ലീന്‍ചിറ്റുണ്ട്.