യു എ ഇയില്‍ ആയുര്‍വേദ ഔഷധ നിര്‍മാണകേന്ദ്രം വരുന്നു

Posted on: November 12, 2017 7:40 pm | Last updated: November 12, 2017 at 7:40 pm

ദുബൈ: ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 ക്കു മുമ്പായി യു എ ഇ യില്‍ ആയുര്‍വേദ ഔഷധ നിര്‍മാണശാല ആരംഭിക്കുമെന്ന് എന്‍ എം സി ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ആര്‍ ഷെട്ടി അറിയിച്ചു.ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് ഔഷധങ്ങള്‍ കൊണ്ട് വരുന്നത്. അതിനു പരിഹാരമായി ഇത് മാറും. ആയുര്‍വേദ സിറ്റി അബുദാബി കിസാദില്‍ തുടങ്ങും.

കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ മൂന്നു ദിവസമായി തുടരുന്ന ആയുഷ് പാരമ്പര്യ വൈദ്യ മേഖലയ്ക്ക് മുതല്‍കൂട്ടായെന്നും ബി ആര്‍ ഷെട്ടി പറഞ്ഞു. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ള മഹാഭാരതം സിനിമ ചിത്രീകരണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തുടങ്ങുമെന്നും നിര്‍മാതാവ് കൂടിയായ ബി ആര്‍ ഷെട്ടി അറിയിച്ചു. മോഹന്‍ലാല്‍ ഇതിനിടയില്‍ പേശീബലം കൂട്ടുമെന്നും ഷെട്ടി അറിയിച്ചു.