Connect with us

Kerala

മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടും; പദവിയോട് അനാദരവ് കാണിക്കില്ല: രാഹുല്‍ ഗാന്ധി

Published

|

Last Updated

അഹമ്മദാബാദ്: നരേന്ദ്ര മോദിയുടെ തെറ്റുകള്‍ രാജ്യത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്ന് കാണിക്കും എന്നാല്‍ അദ്ദേഹം വഹിക്കുന്ന പദവിയോട് അനാദരവ് കാണിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ബനസ്‌കന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

കഴിഞ്ഞകാലത്തെ പ്രധാനമന്ത്രിമാരോട് മോദി തികച്ചും അനാദരവോടെയായിരുന്നു മോദി പെരുമാറിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങിനെയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുജറാത്തില്‍ രാഹുല്‍ നടത്തുന്ന ത്രിദിന പ്രചാരണ യാത്ര നാളെ അവസാനിക്കും