ഗുജറാത്ത് സ്വപ്‌നം കാണേണ്ടെന്ന് രാഹുലിനോട് സമൃതി ഇറാനി

Posted on: November 11, 2017 8:59 pm | Last updated: November 24, 2017 at 9:01 pm
SHARE

ഗുജറാത്ത്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നത് രാഹുല്‍ സ്വപ്‌നം കാണേണ്ടെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാഹുലിന്റെ സ്വപ്‌നം നടപ്പിലാക്കാന്‍ ബിജെപിയും ഗുജറാത്തിലെ ജനങ്ങളും അനുവദിക്കില്ലെന്നു സമൃതി പറഞ്ഞു.

സ്വന്തം മണ്ഡലത്തില്‍ വികസനംകൊണ്ടുവരാന്‍ സാധിക്കാത്ത രാഹുലാണ് ഗുജറാത്തിന്റെ വികസനത്തെകുറിച്ച് സംസാരിക്കുന്നതെന്നും ജിഎസ്ടിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതില്‍ കാര്യമൊന്നുമില്ലെന്നും സമൃതി ഇറാനി പറഞ്ഞു.