Connect with us

Kerala

ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവെക്കും: എന്‍സിപി

Published

|

Last Updated

തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി മന്ത്രി പദവി ഒഴിയുമെന്ന് എന്‍സിപി നേതാവ് ടി പി പീതാംബരന്‍. ഇക്കാര്യം തോമസ് ചാണ്ടി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പേരിൽ രാജിവെക്കേണ്ട ആവശ്യമില്ല. സിപിഎം തോമസ് ചാണ്ടിയുടെ രാജ്യ ആവശ്യപ്പെട്ടിട്ടുമില്ല. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരന്‍ വ്യക്തമാക്കി.