Connect with us

National

ആർക്കും ഇളവില്ല; ഒറ്റ-ഇരട്ടയക്ക ഗതാഗത നിയന്ത്രണം കര്‍ശനമാക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നടപ്പാക്കുന്ന ഒറ്റ – ഇരട്ടയക്ക വാഹന ഗതാഗത നിയന്ത്രണം കര്‍ശനമായി പാലിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണത്തില്‍ ഇത്തവണ ഇളവ് നല്‍കേണ്ടതില്ലെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഇരുചക്ര വാഹനങ്ങളും നിയന്ത്രണത്തിന്റെ പരിധിയില്‍ വരും. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം നടപ്പിലാക്കുന്നത്.

നിയന്ത്രണത്തില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നാണ് ഹരിത ട്രിബ്യൂണല്‍ നിലപാട്. അതേസമയം, എമര്‍ജന്‍സി വാഹനങ്ങള്‍, മാലിന്യം കയറ്റി കൊണ്ടുപോകുന്ന വാഹനങ്ങള്‍, ഫയര്‍ എന്‍ജിനുകള്‍, ആംബുലന്‍സ്, പോലീസ് വാഹനങ്ങള്‍ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമല്ല.

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിര്‍ണയിക്കുന്ന പിഎം 10, 300 ലെവലിലും പിഎം 2.5 500 ലെവലിലും എത്തുമ്പോഴാണ് ഡല്‍ഹിയില്‍ വാഹന നിയന്ത്രണം കൊണ്ടുവരുന്നത്.

---- facebook comment plugin here -----