തലശ്ശേരിയില്‍ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ സ്മാരക പഠനകേന്ദ്രംആവശ്യം: ഡോ. കെ കെ എന്‍ കുറുപ്പ്

Posted on: November 10, 2017 9:20 pm | Last updated: November 10, 2017 at 9:20 pm
SHARE

ദുബൈ: 18-ാം നൂറ്റാണ്ടിലെ തലശ്ശേരിക്കാരനായ പ്രമുഖ മതപണ്ഡിതനും കവിയും സൂഫിയും തത്വചിന്തകനും ഹാസ്യകാരനുമായ കുഞ്ഞായിന്‍ മുസ്‌ലിയാരുടെ ചരിത്ര ജീവിതവും സാഹിത്യ സംഭാവനകളും പഠന വിധേയമാക്കുവാനും അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങളായ മതമൈത്രി സര്‍ഗാത്മകത, ആധ്യാത്മികത തുടങ്ങിയ മൂല്യങ്ങളെ പ്രചരിപ്പിക്കുവാനും കേരളത്തിലെ സൂഫീസര്‍ഗ സംഭാവനകളെ പ്രചരിപ്പിക്കുവാനും കവിയുടെ ജന്മനാടായ തലശ്ശേരിയില്‍ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ സ്മാരക പഠനകേന്ദ്രം ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ചരിത്രകാരനും ഗവേഷകനും കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. സിറാജ് മജ്‌ലിസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കൃതികളെ കുറിച്ച് ഡോ. പി സക്കീര്‍ ഹുസൈന്‍ നടത്തിയ പഠനങ്ങളെ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുവാനും അറബിയിലും അറബി മലയാളത്തിലുമായി സൂഫി സംബന്ധമായി രചിക്കപ്പെട്ടിട്ടുള്ള കൃതികളെ കണ്ടെത്തി അവ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ഭാഗമാക്കി തീര്‍ക്കുവാനും ഇത്തരമൊരു സാംസ്‌കാരിക വേദി കേരളത്തില്‍ അനിവാര്യമാണെന്നും കുറുപ്പ് അഭിപ്രായപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here