തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ്

Posted on: November 10, 2017 8:18 pm | Last updated: November 11, 2017 at 10:10 am
SHARE

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ്. എല്‍ഡി എഫ് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. സിപിഎം സെക്രട്ടറിയേറ്റില്‍ കോടിയേരി ബാലകൃഷണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച നടത്തും.ഐജിയുടെ നിയമോപദേശവും സെക്രട്ടറിയേറ്റ് ചര്‍ച്ചചെയ്തു

തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടില്‍ സിപിഐ ഉറച്ചു നിന്നിരുന്നു. തോമസ്ചാണ്ടിയെ നിലനിര്‍ത്തികൊണ്ട് മന്ത്രിസഭ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here