Connect with us

Kerala

ദേവസ്യം ബോര്‍ഡിന്റെ കാലാവധി ചുരുക്കി ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ക്ക് ചെന്നത്തലയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാക്കി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗണവര്‍ണര്‍ക്ക് കത്ത് നല്‍കി. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല ഗവര്‍ണര്‍ പി.സദാശിവത്തിനു കത്തുനല്‍കിയത്. മണ്ഡലകാലം അടുത്തുവരുന്നതിനിടെ ദേവസ്വം ബോര്‍ഡ് ഭരണസമിതി പിരിച്ചുവിടുന്നത് തെറ്റായ നടപടിയാണെന്നു ചെന്നിത്തല കത്തില്‍ പറയുന്നു.

വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.ഇതോടെ നിലവിലെ ഭരണ സമിതിക്ക് ഇന്നു കൂടി മാത്രമേ അധികാരത്തില്‍ തുടരാന്‍ കഴിയൂ എന്ന സ്ഥിതിയായി. ശനിയാഴ്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി തീരും. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു.

---- facebook comment plugin here -----

Latest