Connect with us

Kerala

സോളാര്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച നിയമസഭയില്‍; മലയാളം പരിഭാഷയുടെ അച്ചടി പൂര്‍ത്തിയായി

Published

|

Last Updated

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച നിയമസഭയുടെ മേശപ്പുറത്ത് വെക്കും. സഭയില്‍ വിതരണം ചെയ്യാനുള്ള റിപ്പോര്‍ട്ടിന്റെ 500 കോപ്പിയുടെ അച്ചടി പൂര്‍ത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷപ്പെടുത്തിയ കോപ്പി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിയമസഭ പ്രസ്സിലേക്ക എത്തിച്ചത്. ബുധനാഴ്ച്ച വൈകിട്ടോടെ അച്ചടി പൂര്‍ത്തിയായി.

നാലു വോളിയമുള്ള ഇംഗ്ലീഷ് റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ശിവരാജന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. നാല് ഭാഗങ്ങളില്‍ നിന്നുമുള്ള പ്രസക്തമായ കാര്യങ്ങള്‍ ക്രോഡീകരിച്ചാണ് നിയസഭാ സാമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കാനായി തയ്യാറാക്കിയത്.